ഹരിപ്പാട്: ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രതിമാസ പ്രബന്ധ സമ്മേളനം ഇന്ന് വൈകിട്ട് 4ന് ഗവ. ആശുപത്രിക്ക് എതിർവശം നടക്കും. പ്രസിഡന്റ് ഇടവൂർ രാജഗോപാൽ അദ്ധ്യക്ഷനാകും. ലോകസമാധാനവും ജമ്മുകാശ്മീരും എന്ന വിഷയത്തിൽ അഡ്വ.ജി.ജയകൃഷ്ണൻ വിഷയാവതരണം നടത്തും. ഹരികുമാർ, സുരേഷ്, കരുവാറ്റ പങ്കജാക്ഷൻ, പ്രൊഫ.എം.എൻ.ശ്രീകണ്ഠൻ, അഡ്വ.ഷിജുരാജ്, ഡോ.പ്രദീപ്, ഡോ.സുഭാഷ്, അശ്വിൻ എന്നിവർ സംസാരിച്ചു.