ഹരിപ്പാട്: സ്പർശം കൂട്ടായ്മയുടെയും അഹല്യ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടന്ന നേത്രരോഗനിർണയ ക്യാമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്പർശം ചെയർമാനും നഗരസഭ കൗൺസിലറുമായ എസ്. ശ്രീവിവേക് സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം അദ്ധ്യക്ഷയായി. നഗരസഭ കൗൺസിലർ എം.കെ വിജയൻ, ഫിലിപ്പ് ഈശോ, ജി.രവീന്ദ്രൻ പിളള, ചന്ദ്രൻ ചെട്ടിതുണ്ടിൽ, ബെന്നി വർഗീസ്, ദിനേശ് ആര്യാട്ട് എന്നിവർ സംസാരിച്ചു.