മാവേലിക്കര: ഉപജില്ലാ സ്‌കൂൾ കലോൽസവം 28 മുതൽ 31 വരെ മാവേലിക്കര നഗരത്തിലെ ഏഴ് വേദികളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹകൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാവേലിക്കര ഗവ. ടി.ടി.ഐ.യിൽ പ്രധാന വേദിയടക്കം മൂന്ന് വേദികളുണ്ട്. ഗവ.എൽ.പി.ജി.എസ്, ശ്രീകൃഷ്ണഗാനസഭാ ഹാൾ, ബി.ആർ.സി ഹാൾ, ഗവ.ബോയ്സ് സ്‌കൂൾ ഓഡിറ്റോറിയം എന്നിവയാണ് മറ്റ് വേദികൾ. ഉപജില്ലയിലെ 114 സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിഭകൾ വിവിധയിനങ്ങളിൽ മത്സരിക്കും. നാളെ വൈകിട്ട് 3ന് ആർ.രാജേഷ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ലീല അഭിലാഷ് അദ്ധ്യക്ഷയാകും. വാരണാസി വിഷ്ണു നമ്പൂതിരി കലാമത്സരങ്ങൾക്ക് തിരിതെളിക്കും.
31ന് വൈകിട്ട് 4ന് ചേരുന്ന സമാപനസമ്മേളനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജയശ്രീ അജയകുമാർ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ സമ്മാനദാനം നടത്തും. മാവേലിക്കര എ.ഇ.ഒ എം.ഒ.രമണിക്കുട്ടി, സംഘാടകസമിതി ഭാരവാഹികളായ എസ്.രാജേഷ്, സി.ജ്യോതികുമാർ, ടി.കെ.റോയികുര്യൻ, ജി.ബാബു, കെ.രതീഷ്‌കുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.