മാവേലിക്കര: ആൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖലാസമ്മേളനവും കുടുംബസംഗമവും 29ന് പുതിയകാവ് സെന്റ് മേരീസ് ഹാളിൽ നടക്കും. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മാവേലിക്കര മേഖലാ പ്രസിഡന്റ് സുനീഷ് ഏബ്രഹാം അദ്ധ്യക്ഷനാകും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മനോജ് മാധവശേരി മുഖ്യപ്രഭാഷണം നടത്തും. രാത്രി 7.30ന് ഗാനമേള. സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 4.30ന് കരയംവട്ടം ജംഗ്ഷനിൽ നിന്ന് വിളംബരജാഥ നടക്കും. കേറ്ററേഴ്സ് അസോസിയേഷൻ മേഖലാ ഭാരവാഹികളായ സുനീഷ് ഏബ്രഹാം, ഐ.സി.സിബു, പി.രാമാനുജൻ, രാജൻ പുഞ്ചക്കാല, എസ്.രവീന്ദ്രൻനായർ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ജയൻ ശ്രീഭദ്ര എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.