ചാരുംമൂട്: ചുനക്കര കോട്ടമുക്കിൽ കഴിഞ്ഞ ദിവസം രാത്രിയിൽ എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. കോട്ടമുക്ക് ജംഗ്ഷന് സമീപം റോഡിൽ പാമ്പിനെ കണ്ട ചുനക്കര കിഴക്കും മുറി സ്വദേശി ശ്രീക്കുട്ടൻ വാർഡ് മെബർ സവിത സുധിയെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ പാമ്പിനെ പിടികൂടി കുറത്തികാട് പൊലീസിന് കൈമാറി. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി .