പൂച്ചാക്കൽ: പാണാവള്ളി മുസ്ലിം യൂത്ത് വിംഗിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ ഒൻപത് മുതൽമസ്ജിദ് നഗർ ഹിദായത്തുൽ ഇസ്ലാം മദ്റസാ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും..പൂച്ചാക്കൽ എസ്.ഐ ഷൈജു ഇബ്രാഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യൂത്ത് വിംഗ് ചെയർമാൻ എൻ.എം.ഷിഹാബ് അദ്ധ്യക്ഷത വഹിക്കും. മഹല്ല് ചീഫ് ഇമാം അബ്ദുള്ള ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ഡോ.സറീന ജാസ്മിൻ ക്യാമ്പിന് നേതൃത്വം നൽകും. സെയ്ഫുള്ള ഇർഫാനി തങ്ങൾ, സജീദ് പുന്നാത്തറ, കെ.കെ.ഷറഫുദ്ദീൻ ഹാജി, എസ്.രാജേഷ്, വി.എ പരമേശ്വരൻ തുടങ്ങിയവർ സംസാരിക്കും.