മാവേലിക്കര: ഈവി കലാമണ്ഡലം സർഗോത്സവം ചലച്ചിത്രതാരം കവിയൂർ പൊന്നമ്മ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം വൈസ് ചെയർമാൻ ലാൽമോഹൻ ഭട്ടതിരി അദ്ധ്യക്ഷനായി. ഈ വർഷത്തെ കലാമണ്ഡലം കലാരത്‌ന പുരസ്‌കാരം കവിയൂർ പൊന്നമ്മ സ്ഥാപനം ഡയറക്ടർ മാന്നാനം.ബി.വാസുദേവനിൽ നിന്നും ഏറ്റുവാങ്ങി. പ്രൊഫ.കടമനിട്ട വാസുദേവൻപിള്ള, കെ.മധുസൂദനൻ, കെ.ഗോപൻ, വെട്ടിയാർ മണിക്കുട്ടൻ, ഷാജി.എം.പണിക്കർ, സി.ത്യാഗരാജൻ, ഫാ.ടി.ടി. തോമസ്, കോടിയാട്ട് രാമചന്ദ്രൻ നായർ, കലാമണ്ഡലം സ്വാമിദാസ് എന്നിവർ സംസാരിച്ചു.
കെ.ഗംഗാധരപണിക്കർ, ആർട്ടിസ്റ്റ് റ്റി.എ.എസ്.മേനോൻ, ശാന്താവർമ്മ, പ്രഭാകരൻ കുറത്തികാട് എന്നിവരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സമാരംഭ സമ്മേളനം മുനിസിപ്പൽ കൗൺസിലർ എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ അദ്ധ്യക്ഷനായി. കൽപന.എസ്.കമൽ, ഡോ.പ്രദീപ്കുമാർ, എം.കെ.രാജീവ്, സുജാതമോഹൻ, ഗായത്രി.വി.നമ്പൂതിരി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും നടന്നു.