പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതി പ്രകാരം ഭൂരഹിത ഭവന രഹിത പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും ഇതുവരെ പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടിട്ടില്ലാത്തവരുമായ എല്ലാ ഗുണഭോക്താക്കളും ആവശ്യമായ രേഖകൾ സഹിതം 30 ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു