ambala

അമ്പലപ്പുഴ: തകഴി കേളമംഗലത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിന്റെ ചോർച്ച പരിഹരിക്കാൻ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.ഇവിടെ ചോർച്ചയുണ്ടായിട്ട് 4 ദിവസമായി.

മുമ്പ് പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്ത് മെറ്റൽ നിരത്തി ടാറിംഗ് ജോലികൾ ആരംഭിച്ചപ്പോഴാണ് വീണ്ടും ചോർച്ചയുണ്ടായത്. തകഴി കന്നാ മുക്കിലെ ചോർച്ച പരിഹരിക്കാൻ അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോഴായിരുന്നു കേളമംഗലത്ത് വീണ്ടും പൈപ്പിൽ ചോർച്ച. അറ്റകുറ്റപ്പണികൾക്കായി പമ്പിംഗ് നിറുത്തിവച്ചിരിക്കുന്നതിനാൽ ആലപ്പുഴ നഗരത്തിലും, സമീപ പ്രദേശങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. പമ്പ് ഹൗസുകൾ കേന്ദ്രീകരിച്ച് കുടിവെള്ളം വിതരണം നടത്തുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.8 ളം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം താറുമാറായി.