ആലപ്പുഴ:പട്രോളിംഗിനിടെ പൊലീസ് സംഘത്തെ ആക്രമിച്ച പ്രതികൾ പിടിയിൽ. മദ്യലഹരിയിൽ ബൈക്കോടിച്ച യുവാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് സംഘത്തിനെതിരെയായിരുന്നു ആക്രമണം. പൊലീസ് ജീപ്പിന്റെ ചില്ലും അടിച്ച് തകർത്തിരുന്നു.

തുമ്പോളി കമ്പിവെളിയിൽ അനന്തു (22) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇന്നലെ വൈകിട്ടോടെ, മറ്റ് പ്രതികളായ തുമ്പോളി കാക്കരിയിൽ സന്ദീപ്(20), തുമ്പോളി അരയശേരിയിൽ ഇമ്മാനുവൽ (24), തുമ്പോളി കാക്കരിയിൽ ഫ്രാൻസിസ് (29) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു. തുമ്പോളി വികസനം ജംഗ്ഷന് പടിഞ്ഞാറായിരുന്നു സംഭവം. ആക്രമണത്തിൽ എ.എസ്.എെ പ്രിയ ലാലിനും സി.പി.ഒ ആഗസ്റ്റിൻ ലോറൻസിനും പരിക്കേറ്റിരുന്നു.