ആലപ്പുഴ: മണ്ണഞ്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബേക്കറിക്ക് തീ പിടിച്ച് വൻ നാശനഷ്ടം. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മണ്ണഞ്ചേരി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഫോർച്യൂൺ ബേക്കറിയാണ് പൂർണമായും കത്തി നശിച്ചത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് കാരണം. 6 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയിൽ നിന്നു അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റെത്തിയാണ് തീ അണച്ചത്.