ആലപ്പുഴ: കടയടപ്പ് സമരത്തിൽ സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും ഉൾപ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പങ്കെടുക്കുമെന്നും ഇത് വ്യാപാരികളുടെ ജീവന്മരണ സമരമാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു. കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി ചെറുകിട വ്യാപാരികളെ ഇല്ലാതാക്കാനുള്ള ഭരണകൂടങ്ങളുടെ ഹീനമായ ശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും ഇവർ പറഞ്ഞു.