മാവേലിക്കര: നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 16മത് നരേന്ദ്രപ്രസാദ് അനുസ്മരണം 3ന് നടത്തുവാന്‍ ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് കമ്മി​റ്റി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കെ.ജി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി ശശിധരൻപിള്ള, അഡ്വ.കെ.സുരേഷ്‌കുമാർ, മോഹനൻപിള്ള, രവി മാമ്പ്ര, വിജയപ്രകാശ്, മഞ്ജു.എസ്.പിള്ള തുടങ്ങിയവർ സംസാരിച്ചു. രാവിലെ 9ന് പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന, അനുസ്മരണം എന്നിവ നടക്കും.