മാവേലിക്കര: തഴക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി 2ന് നടക്കും. ഷഷ്ഠിയോടനുബന്ധിച്ച വ്രതം 28ന് ആരംഭിക്കും. 2ന് രാവിലെ 5.30ന് അഭിഷേകം, 6ന് ഗണപതിഹോമം, 10ന് പഞ്ചാമൃത അഭിഷേകം, 12.30ന് ഷഷ്ഠി പൂജ ദർശനം, രാത്രി 7.30ന് ഈശ്വരനാമഘോഷം എന്നിവ നടക്കും. വിശേഷാൽ പൂജകൾക്ക് മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.