ചേർത്തല: വയലാർ രാമവർമ്മയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ച് വയലാർ ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാവ്യസംഗമ യാത്ര നടത്തി. എസ്.എൽ പുരം സദാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് വയലാർ രാമവർമ്മയുടെ സ്മൃതി മണ്ഡപത്തിലേക്ക് നടത്തിയ യാത്ര സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു.കഞ്ഞിക്കുഴിയിൽ നടന്ന ചടങ്ങിൽ ജോഷ്വ എസ്. മാലൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൽ പുരം സദാനന്ദന്റെ പത്നി ഓമന,മകൻ ജയസോമ,രാമചന്ദ്രക്കുറുപ്പ്,പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ യാത്ര നയിച്ചു. രാഘവപ്പറമ്പിൽ ചേർന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രസ് ക്ലബ് പ്രസിഡന്റ് ടി.പി.സുന്ദരേശൻ നിർവഹിച്ചു.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.വി. ഫ്രാൻസിസ് മുഖ്യാതിഥിയായി.വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടി,മകൻ ശരത്ചന്ദ്രവർമ, തോമസ് വി.പുളിക്കൻ, വെട്ടക്കൽ മജീദ്,പ്രമോദ് ടി.ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.