മാവേലിക്കര: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ മാവേലിക്കര താലൂക്കിലെ വിവിധ ഫാക്ടറികളിലെ തൊഴിലാളികൾക്കായി ഏകദിന ആരോഗ്യ സുരക്ഷിതത്വ ശിൽപശാല നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജോ.ഡയറക്ടർ കെ.ജയചന്ദ്രൻ അദ്ധ്യക്ഷനായി. ജോസ്, പി.വിനോദ് തുടങ്ങിയവർ സംസാരിച്ചു. കെമിക്കൽ ഇൻസ്പെക്ടർ ബി.സിയാദ് സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. തുടർന്ന് ഫാക്ടറികളിലെ സുരക്ഷ സംബസിച്ച് വിവിധ ക്ലാസുകൾ നടന്നു.