മാവേലിക്കര: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടത്തുന്ന ഏകാത്മകം മെഗാ ഇവെന്റിൽ മാവേലിക്കര യൂണിയനിൽ നിന്നും പങ്കെടുക്കുന്ന കുട്ടികളുടെ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു നിർവ്വഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുധ വിജയൻ അദ്ധ്യക്ഷയായി. യൂണിയൻ കൗൺസിലർമാരായ ഡോ.പി.ബി സതീഷ് ബാബു, എൻ.ശിവദാസൻ എന്നിവർ കുണ്ഡലി പാട്ടിനെ കുറിച്ച് വിശദീകരണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ മൊട്ടയ്ക്കൽ സോമൻ, യൂണിയൻ കൗൺസിലർമാരായ രജിത്ത് ചുനക്കര, ഷിബു കൊട്ടയ്ക്കാട്ടുശ്ശേരി, സുധ വിജയക്കുട്ടൻ, കേന്ദ്ര വനിതാസംഘം അംഗം കനകമ്മ സുരേന്ദ്രൻ, വനിതാസംഘം എക്സിക്യൂട്ടിവ് അംഗം സുജ സുരേഷ്, പ്രവദ രാജപ്പൻ എന്നിവർ പങ്കെടുത്തു. യൂണിയൻ വനിതാസംഘം സെക്രട്ടറി സുനിതാ രവി സ്വാഗതവും വൈസ് പ്രസിഡന്റ് ജയ സനൽ നന്ദിയും പറഞ്ഞു.