കൊടുങ്ങല്ലുർ: അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി, ബോട്ടിന്റെ സ്രാങ്ക് മരിച്ചു. നാല് പേരെ രക്ഷപ്പെടുത്തി. ആലപ്പുഴ സ്വദേശി ജോസിയാണ് (58) മരിച്ചത്. അഴീക്കോട് നിന്നും ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ സീകിംഗ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ശക്തമായ കാറ്റിനൊപ്പം രൂപപ്പെട്ട വലിയ തിരയിൽപെട്ട് ബോട്ട് മറിയുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബോട്ട് കരയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. മത്സ്യ ബന്ധന വള്ളങ്ങളെത്തിയാണ് നാല് തൊഴിലാളികളെ രക്ഷിച്ചത്. ജോസി ഇതിനകം മുങ്ങിപ്പോയി. മുനമ്പത്ത് നിന്നും പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ വാടക്കലിൽ അന്ത്രോസിന്റെ മകനാണ് ജോസി. ഭാര്യ: ഷൈനി. മക്കൾ : ഷെബിൻ, ആഷ് ഫിൻ..