ആലപ്പുഴ: പുന്നപ്ര -വയലാർ 73-ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7ന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മന്ത്രി ജി.സുധാകരനും 9ന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സമരസേനാനി കെ.കെ. ഗംഗാധരനും ദീപശിഖ കൊളുത്തി നൽകും.

വാദ്യമേളങ്ങളുടെയും ദൃശ്യകലാപരിപാടികളുടെയും അകമ്പടിയോടെ രണ്ടു ദീപശിഖ റിലേകളും വയലാറിലേക്ക് നീങ്ങും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 11ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ദീപശിഖ ഏറ്റുവാങ്ങും. വൈകിട്ട് 3 ന് വയലാർ രാമവർമ അനുസ്മരണ സമ്മേളനത്തിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. മ്യൂസ് മേരി, അഡ്വ. എ. ഷാജഹാൻ എന്നിവർ സംസാരിക്കും. വൈകിട്ട് അഞ്ചിന് വാർഷിക വാരാചരണത്തിനു സമാപനംകുറിച്ച് ചേരുന്ന പൊതുസമ്മേളനത്തിൽ എം.എ. ബേബി, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ഡോ. ടി.എം. തോമസ് ഐസക്, കെ.ഇ.ഇസ്മയിൽ, ജി. സുധാകരൻ, ഇ.ചന്ദ്രശേഖരൻ, സജി ചെറിയാൻ, ടി.പുരുഷോത്തമൻ, ആർ.നാസർ, പി.തിലോത്തമൻ, സി.ബി. ചന്ദ്രബാബു, പി.പ്രസാദ്, സി.എസ്.സുജാത,ടി.ജെ .ആഞ്ചലോസ്, എ.എം. ആരിഫ് എം.പി എന്നിവർ സംസാരിക്കും. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷനാകും.