ആലപ്പുഴ: ജില്ലാ സിവിൽ ആൻഡ് ക്രിമിനൽ കോർട്ട് സ്റ്റാഫ് കോ-ഒാപ്പറേറ്റീവ് സൊസൈറ്റിയുടെ 5-ാമത് വാർഷിക പൊതുയോഗം നവംബർ 3 ന് രാവിലെ 9 ന് ജില്ലാ ബാർ അസോസിയേഷൻ ഹാളിൽ നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോമരാജൻ ഉദ്ഘാടനം നിർവഹിക്കും. അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.എസി, പ്ലസ് ടു, പ്രൊഫഷണൽ കോഴ്സ്, കായികം എന്നീ തലങ്ങളിൽ മികച്ച വിജയം നേടിയവരെ ചടങ്ങിൽ അനുമോദിക്കും.