മാവേലിക്കര: എ.ആർ രാജരാജവർമ സ്മാരകത്തിൽ മലയാള ഭാഷാ വാരാചരണം നവംബർ 1 മുതൽ 7 വരെ നടക്കും. നവംബർ 1ന് രാവിലെ 9.30ന് ബുക്ക്മാർക്ക് സെക്രട്ടറി കെ.ഗോകുലേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്മാരകം ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ അദ്ധ്യക്ഷനാവും. മാവേലിക്കര നഗരസഭാദ്ധ്യക്ഷ ലീല അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും. 10.30ന് വർഗീസ് കുറത്തികാടിന്റെ കവിതാ സമാഹാര പ്രകാശനം. 11ന് ബുക്ക്മാർക്കിന്റെ പുസ്തകോത്സവം കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്യും.

2ന് വൈകിട്ട് 3.30ന് ശിവരാമൻ ചെറിയനാട് അനുസ്മരണം കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവംഗം ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്മാരകം വൈസ് ചെയർമാൻ കെ.മധുസൂദനൻ അദ്ധ്യക്ഷനാവും. 3ന് രാവിലെ 9.30ന് കേരളപാണിനി അക്ഷരശ്ലോക സമിതിയുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സമ്മേളനം. 4ന് രാവിലെ 9.30ന് ശാകുന്തളത്തെ ആധാരമാക്കി, പ്രൊഫ.ജി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ചിത്രരചനയും പ്രദർശനവും. കാർട്ടൂണിസ്റ്റ് പ്രൊഫ. വി സി ജോൺ ഉദ്ഘാടനം ചെയ്യും. . 5ന് രാവിലെ 9.30ന് എ.ആർ സ്മാരകവും ഭാഷാ മ്യൂസിയവും എന്ന വിഷയത്തിൽ സെമിനാർ, 6ന് വൈകിട്ട് 3.30ന് കവിയരങ്ങ്,

7ന് രാവിലെ 9.30ന് നടക്കുന്ന സമാപന സമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓണാട്ടുകര: ഭാഷ, ചരിത്രം എന്ന വിഷയത്തിൽ സെമിനാർ.