a
ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ഗ്രീൻ സ്കൂൾ പദ്ധതിയുടെ ഭാഗമായി നടത്തിയ വൃക്ഷത്തൈ നടീൽ ശ്രീനാരായണ സാംസ്കാരിക സമിതി താലൂക്ക് മുൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ ടി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ ഗ്രീൻ സ്കൂൾ പദ്ധതിയുടെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥികൾ സ്കൂൾ കാമ്പസിൽ ഞാവൽ തൈകൾ നട്ടു. ശ്രീനാരായണ സാംസ്കാരിക സമിതി താലൂക്ക് മുൻ പ്രസിഡന്റും സ്കൂൾ മാനേജരുമായിരുന്ന ടി.കെ. ശശിധരൻ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വനജ, വൈസ് പ്രസിഡന്റ് പ്രൊഫ.കെ.മിനി, ഗ്രീൻ സ്കൂൾ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ഷേർളി പി.ആനന്ദ് എന്നിവർ പങ്കെടുത്തു.