തുറവൂർ:വെട്ടയ്ക്കൽ ചെള്ളപ്പുറം ശ്രീഘണ്ടാകർണ്ണസ്വാമി ക്ഷേത്രത്തിൽ നവംബർ 3 മുതൽ 13 വരെ നടക്കുന്ന ദശദിന മഹാ നാരായണ സത്രത്തിന്റെ വിളംബരഗാന പ്രകാശനം സിനിമാതാരം മനേക് ഷാ നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ്പി.എൻ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.ബേബി ,ഗാനരചയിതാവ് സുനർജി വെട്ടയ്ക്കൽ, സംഗീത സംവിധായകൻ പ്രമോദ് സാരംഗ്, എൻ. രാമദാസ്, സലിo ഗ്രീൻവാലി, പി. പ്രസാദ് എന്നിവർ സംസാരിച്ചു.