വള്ളികുന്നം: ഹെൽമെറ്റ് ധരിച്ചു സ്കൂട്ടറിലെത്തിയ യുവാക്കൾ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു. വള്ളികുന്നം കടുവുങ്കൽ പുതുവിളയിൽ ശ്രീദേവിയുടെ (56) നാലര പവൻ മാലയാണ് കവർന്നത്. വള്ളികുന്നം സബ് സ്റ്റേഷനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. വീട്ടമ്മ നടന്നു പോകുന്നതിനിടെ സ്കൂട്ടറിൽ പിന്നാലെ എത്തി തട്ടിയെടുക്കുകയായിരുന്നു. വള്ളികുന്നം പൊലീസിൽ പരാതി നൽകി.