ചേർത്തല:ചേർത്തല ഗവ.സർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് അംഗങ്ങളുടെ മക്കളിൽ നിന്ന് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ 20 കുട്ടികൾക്കും എച്ച്.എസ്.എസിൽ 9(സയൻസ്,ഹ്യുമാനിറ്റിസ്,കോമേഴ്സ് എന്നിവയിൽ 3 വീതം),വി.എച്ച്.എസ്.ഇയിൽ ആറു കുട്ടികൾക്കും,ടി.ടി.സി,പോളിടെക്നിക്,ബിരുദം,പി.ജി.,ബി.എഡ്,എം.ബി.എ,എം.സി.എ,മെഡിക്കൽ,എൻജിനിയറിംഗ് എന്നിവയ്ക്കും അവാർഡു നൽകും.മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 11ന് മുമ്പ് ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.അപേക്ഷ ഫാറം ബാങ്ക് ശാഖകളിൽ നിന്ന് ലഭിക്കും.ഫോൺ:0478 2822236.