ആലപ്പുഴ: നഴ്സുമാരുടെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം അടിയന്തരമായി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സ്റ്റാഫ് നഴ്സസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ഉൗർമിള അദ്ധ്യക്ഷത വഹിച്ചു. ദീപ,ലെവിൻ.കെ.ഷാജി എന്നിവർ സംസാരിച്ചു. വിജിത സ്വാഗതവും ബിനി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബിനി.ആർ.ബാബു(പ്രസിഡന്റ്),പി.യെ.സരാമോൾ(സെക്രട്ടറി),വിജിത(ഖജാൻജി),അമൃതഭായി പിള്ള (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.