കായംകുളം: കായംകുളം മാഫിയ സംഘങ്ങളുടെ പിടിയിലായെന്ന് ബി.ജെ.പി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയ്യാറാവുന്നില്ല.
കൊള്ളസംഘത്തെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് മുകൾ വശം തുറന്ന കാറുകളിലും മുന്തിയ ഇനം ബൈക്കുകളിലും ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ സഞ്ചരിക്കുന്നത്. പെട്ടെന്ന് സമ്പന്നരായ ചിലരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മഠത്തിൽ ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ഭാരവാഹികളായ ഡി.അശ്വനിദേവ്, പാലമുറ്റത്ത് വിജയകുമാർ, മണ്ഡലം ഭാരവാഹികളായ കൃഷ്ണകുമാർ രാംദാസ്, കെ.എ.വെങ്കിടേഷ് തുടങ്ങിയവർ സംസാരിച്ചു.