maniyorder-3

ചാരുംമൂട്: വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സാംസ്കാരിക നായകർക്ക് പേന വാങ്ങാൻ 10 രൂപ മണിയോർഡർ അയച്ച് മാവേലിക്കരയിൽ യുവമോർച്ചയുടെ പ്രതിഷേധം. അടൂർ ഗോപാലകൃഷ്‌ണൻ, കുരീപ്പുഴ ശ്രീകുമാർ, ആഷിക് അബു, സാറാ ജോസഫ്, സുനിൽ പി.ഇളയിടം, കമൽ, ദീപ നിഷാന്ത് തുടങ്ങിയവർക്കാണ് യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിയോർഡർ അയച്ചത് . യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, ജില്ലാ സെക്രട്ടറി ശ്യം കൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റ് പീയുഷ് ചാരുംമൂട് സെക്രട്ടറി സതീഷ് വഴുവാടി, കമ്മിറ്റി അംഗങ്ങളായ സന്തോഷ് ചത്തിയറ, വിഷ്ണു, വിനോദ്, ഗംഗാ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി .