കായംകുളം : വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് മുതുകുളം കലാവിലാസിനി ഗ്രന്ഥശാലയിൽ പ്രതിഷേധ ജ്യോതി തെളിയിച്ചു.
പ്രസിഡന്റ് തോമസ് വർഗീസ് , സെക്രട്ടറി എസ്. കെ. പിള്ള, എൻ. രാജ്‌നാഥ്, സാം മുതുകുളം, ശിവാനന്ദൻ, അക്കാമ്മ മാത്യു, മിനി ജോർജ്ജ് എന്നിവർ പങ്കെടുത്തു.