ആലപ്പുഴ: ജില്ലയിലെ ഉൾനാടൻ മത്സ്യതൊഴിലാളികളിൽ 20മില്ലിമീറ്ററിന് താഴെ കണ്ണിവലിപ്പമുള്ള ഗിൽനെറ്റ് ഉപയോഗിക്കുന്നവർ നവംബർ 8 ന് മുമ്പായി ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസറെ ക്ഷേമനിധി പാസ്ബുക്കിന്റെ കോപ്പിയും ഫോൺ നമ്പറും സഹിതം ഏൽപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പകരം വേമ്പനാട് കായൽ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി നിയമാനുസൃത വലിപ്പമുള്ള ഗിൽനെറ്റ് സൗജന്യമായി നൽകും.