ആലപ്പുഴ: കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട് പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്ടിൽ മലഞ്ചരക്ക് വ്യാപാരി കുന്നത്ത് വീട്ടിൽ മത്തായി ഡാനിയൽ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം പ്രതിഷേധിച്ചു. വാറ്റിന്റെ പേരിൽ കണക്കുകൾ പെരുപ്പിച്ച് അയച്ച നോട്ടീസുകൾ പിൻവലിച്ചില്ലെങ്കിൽ കേരളം ആത്മഹത്യകളുടെ നാടായി മാറുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു. എല്ലാ ജില്ലകളിലും ഇന്ന് മുതൽ പ്രതിഷേധ സമരങ്ങൾ ശക്തമാക്കുമെന്നും രാജു അപ്സരയും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാനും അറിയിച്ചു.