ആലപ്പുഴ: എെക്യഭാരതം വായനശാല ആൻഡ് ഗ്രന്ഥശാലയോടനുബന്ധിച്ചുള്ള ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കഥയെഴുത്ത് ക്യാമ്പ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി.പി.ജോസ് ഉദ്ഘാടനം ചെയ്തു. എം.അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ആർ.ചന്ദ്രലാൽ പഠനക്ലാസ് നയിച്ചു.ആർ. ലക്ഷ്മണൻ,നിരഞ്ജൻദാസ്,ആതിര എന്നിവർ സംസാരിച്ചു.