ആലപ്പുഴ: വാറ്റിൻെറ പേരിൽ നടത്തുന്ന പീഡനത്തിനത്തിനെതിരെ വ്യാപാരികൾ ഇന്ന് കടയടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻെറ ഭാഗമായി ജില്ലയിലെ എല്ലാ കടകളും അടച്ചിടും. വ്യാപാരികൾ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികൾ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കും.

ജില്ലയിലെ എല്ലാ വ്യാപാരികളും കടകൾ അടച്ച് രാവിലെ 10ന് ആലപ്പുഴ കല്ലുപാലത്തിന് സമീപം എത്തിച്ചേരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് അറിയിച്ചു.