ആലപ്പുഴ: വാടയ്ക്കൽ ലെവൽ ക്രോസിന് വടക്കുവശം വാടപ്പൊഴി പാലത്തിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചമ്പക്കുളം കടത്തിൽചിറവീട്ടിൽ ജോഷിയാണ് (35 മരിച്ചത്.

ഇന്നലെ രാവിലെ 6.30ന് റെയിൽവേ പാളം മുറിച്ച് കിടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പെയിന്റിംഗ് തൊഴിലാളിയായ ജോഷി ജോലി സംബന്ധമായി വാടയ്ക്കലിൽ നേരത്തെ എത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ജോഷിയുടെ പെയിന്റിംഗ് കോൺട്രാക്ടറുടെ വീട് ഇവിടെയാണ്.