ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചതിലെ അഴിമതിക്കാരുടെ പേര് പുറത്തുവിടാൻ മന്ത്രി തയ്യാറാവണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ ആവശ്യപ്പെട്ടു കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിയിലെ അഴിമതി അന്വേഷിക്കുക , കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുടവുമായി കളക്ടറേറ്റിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ,ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ,ജില്ലാ കോ ഓർഡിനേറ്റർ ആർ. ഉണ്ണികൃഷ്ണൻ, ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി വിനോദ്കുമാർ , ജനറൽ സെക്രട്ടറിമാരായ കെ. അനിൽകുമാർ, ജി. മോഹനൻ,പി. ലിജു ,കെ. പി. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് കെ പ്രദീപ് , വി ബാബുരാജ്, എൻ.ഡി. കൈലാസ് , വി.സി.സാബു, ആർ.കണ്ണൻ,അരുൺ,അനിൽകുമാർ എന്നിവർ നേതൃത്വം നൽകി .