ആലപ്പുഴ: എൻ.ഡി.ഏയുടെ വോട്ട് യു.ഡി.എഫിന് മറിച്ചതിനാലാണ് ഷാനിമോൾ ഉസ്മാൻ ജയിച്ചതെന്ന എ.എം.ആരിഫിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി പറഞ്ഞു. ഈ ആരോപണങ്ങൾ തെളിയിക്കാൻ എൽ.ഡി.എഫിനെയും ബി.ജെ.പി യെയും യു.ഡി.എഫ് വെല്ലുവിളിക്കുന്നു. തങ്ങൾ ഒരു വോട്ടു കച്ചവടവും നടത്തിയിട്ടില്ലെന്നും മുരളി പറഞ്ഞു.