ആലപ്പുഴ: കയർ മ്യൂസിയം പുന്നപ്ര വയലാർ മ്യൂസിയമാക്കാനുള്ള കയർ മന്ത്രി തോമസ് എെസക്കിൻെറ ശ്രമം പ്രതിഷേധാർഹമാണെന്ന് മുൻ എം.എൽ.എ ഡി.സുഗതൻ പറഞ്ഞു. കയറിൻെറ ചരിത്രം ലോകത്തെ അറിയിക്കാനുള്ളതാണ് കയർ മ്യൂസിയം. പുന്നപ്ര വയലാറിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാർ പറയുന്ന ചരിത്രവും ചിത്രങ്ങളും പ്രദർശിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. പുന്നപ്ര വയലാർ സമരവും ബോംബേ നാവിക കലാപവും സമാനമാണെന്ന മന്ത്രിയുടെ പ്രസ്താവന ചരിത്രം അറിയാത്തതുകൊണ്ടാണ്. ബോംബേ നാവിക കലാപം 1946 ജനുവരിയിലാണ് നടന്നത്. പുന്നപ്ര വയലാർ സമരം 1946 ഒക്ടോബറിൽ ഇടക്കാല സർക്കാർ വന്നതിനുശേഷവും. പുന്നപ്ര വയലാറിനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് കഥകൾ കയർ മ്യൂസിയത്തിൽ വച്ചാൽ അത് എടുത്ത് മാറ്റേണ്ടിവരുമെന്നും സുഗതൻ പറഞ്ഞു.