ആലപ്പുഴ :ചികിത്സാ ശാസ്ത്രങ്ങളുടെ പരസ്പര ബഹുമാനവും സമന്വയവും നമ്മുടെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് എ.എം.ആരിഫ് എം.പി പറഞ്ഞു.
ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീരുദ യിൽ പുതുതായി ഏർപ്പെടുത്തിയ സോളാർ പവർ സിസ്റ്റം ഉദ്ഘാടനവും എം പി നിർവ്വഹിച്ചു ചടങ്ങിൽ ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീരുദ്ര ആയുർവേദ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എം.ഡി മായാലക്ഷ്മി വിഷ്ണുനമ്പൂതിരി സ്വാഗതം പറഞ്ഞു. എ.എം. എ. ഐ ജില്ലാ പ്രസിഡന്റ് ഡോ. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ദീർഘായുസിന് ആയുർവേദം എന്ന വിഷയത്തിൽ ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി ക്ലാസ് നയിച്ചു. മുനിസിപ്പൽ കൗൺസിലർ സജേഷ് ചാക്കുപറമ്പിൽ, ഡോ.മധു രംഗനാഥ് എന്നിവർ സംസാരിച്ചു.