g

ഹരിപ്പാട്: കരുവാറ്റ കുറിച്ചിക്കൽ കടവിൽ റെയിൽവെ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. ലീഡിംഗ് ചാനലിന് സമീപം രണ്ടാം വാർഡായ കാരമുട്ടിൽ നിന്നു കുറിച്ചിക്കൽ കടവിലേക്കുള്ള ഏക വഴിയാണ് ഈ അടിപ്പാത.

മഴക്കാലത്ത് അടിപ്പാത വെള്ളക്കെട്ടാവുന്നത് പതിവാണ്. ഇരുവശങ്ങളും ഉയർത്തി ടാർ ചെയ്തിരിക്കുന്നതിനാൽ വെള്ളം ഒഴുകിമാറാൻ മാർഗ്ഗമില്ലാത്ത അവസ്ഥയാണ്. റെയിൽവെയുടെ കലുങ്കിന് 12 അടിയോളമേ ഉയരമുള്ളൂ. അടിപ്പാത ഭാഗം ഉയർത്തി ടാർ ചെയ്താൽ ചരക്ക് വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയാതെ വരും.

കരുവാറ്റ പഞ്ചായത്തിലെ ഒന്നാം വാർഡ് നദിയുടെ മറുകരയിലാണ്. വിദ്യാർത്ഥികളും തകഴിയിൽ നിന്ന് ഹരിപ്പാട്ടേക്ക് വരുന്നവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അിപ്പാതയയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അ‌ടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.