വള്ളികുന്നം : കായംകുളം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുമ, ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ, അഡ്വ. വി.കെ അനിൽ, ഗീതാ മധു .ജെ. രവീന്ദ്രനാഥ്, എൻ.വിജയകുമാർ, അനിൽ വള്ളികുന്നം, വി.ഗീത,ജി. കൃഷ്ണകുമാർ, വി.സുനീത, പി.ഷാജി, ജി.മധു, ഗോപീകൃഷ്ണൻ, കെ.രഘുകുമാർ, എസ്. ജമാൽ തുടങ്ങിയവർ സംസാരിച്ചു. കലോത്സവം നവംബർ ഒന്നിന് സമാപിക്കും.