വള്ളികുന്നം : ഇലിപ്പക്കുളം ശ്രീനാരായണ ഗ്രന്ഥശാലയിൽ വനിതാവേദി രൂപീകരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ എൻ.എസ്‌. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ്‌ വള്ളികുന്നം, എക്സിക്യുട്ടീവ് അംഗം റീജ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജഗദമ്മ (പ്രസിഡന്റ് ),വിലാസിനി വിജയകുമാർ (വൈസ്‌ പ്രസിഡന്റ്) അമ്മു (സെക്രട്ടറി), ഗീതുരാജു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു