ഹരിപ്പാട്: സമഭാവന സാംസ്ക്കാരിക വേദിയുടെ മന്ദിരത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 9.30ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നിർവ്വഹിക്കും. ചെയർമാൻ കെ.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനാകും. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സുകുമാരപിള്ള, എം.ലിജു, എം.സത്യപാലൻ, കെ.സോമൻ, അഡ്വ.ബി.രാജശേഖരൻ, ജോൺ തോമസ്, സി.എൻ.എൻ നമ്പി, ഇ.വി ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിക്കും. കൺവീനർ വി.രാധാകഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. അഡ്വ.കെ.റഷീദ് സ്വാഗതവും ലതികാ നായർ നന്ദിയും പറയും .വാർത്താ സമ്മേളനത്തിൽ അഡ്വ.കെ.റഷീദ്, കെ.രാമചന്ദ്രൻ പിള്ള, ലതികാ നായർ, സത്യശീലൻ കാർത്തികപ്പള്ളി, സുന്ദരം പ്രഭാകരൻ, സജീവ് പൂവള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു.