വള്ളികുന്നം : 4949 ശ്രീ ദുർഗ്ഗാ എൻ.എസ്.എസ് കരയോഗത്തിലെ അനുഗ്രഹ വനിതാ സ്വയംസഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം കരയോഗം പ്രസിഡന്റ് ജി ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ജയലക്ഷ്മി അദ്ധ്യക്ഷയായി. എം.പി പ്രവീൺ,ക്യഷ്ണകുമാർ, രാജലക്ഷ്മി,ഉഷാമുരളി തുടങ്ങിയവർ സംസാരിച്ചു.. ഭാരവാഹികളായി, ശോഭനകുമാരിയമ്മ (പ്രസിഡന്റ്), ശ്രീജാ കല്ലൂരേത്ത് (സെക്രട്ടറി), സതിയമ്മ ( ട്രഷറർ) ദിവ്യ, ജയശ്രീ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു