തുറവൂർ: തുറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ നവംബർ 2 വരെ തുറവൂർ ടി.ഡി. ഹൈസ്കൂളിൽ നടക്കും.നാളെ വൈകിട്ട് 3ന് എ.എം. ആരിഫ് എം.പി.ഉദ്ഘാടനം ചെയ്യും. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമാ രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യാതിഥിയാകും . ഉപജില്ലയിലെ 66 സ്കൂളുകളിൽ നിന്നായി 3000ഓളം പ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. സമ്പൂർണ്ണ ഹരിത ചട്ടം പാലിച്ചാണ് കലോത്സവം നടത്തിപ്പ്. രണ്ടിന് വൈകിട്ട് 4ന് സമാപന സമ്മേളനം അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സി.ടി.വിനോദ് അദ്ധ്യക്ഷത വഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി എ.ഇ.ഒ.ടി.പി.ഉദയകുമാരി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. സജി, ടി.ഡി.സ്കൂൾസ് കോർപ്പറേറ്റ് മാനേജർ എച്ച്.പ്രേംകുമാർ, മിനി ശങ്കർ, കെ.കെ.അജയൻ, സോണി പവേലി, ജെ.എ. അജിമോൻ, പി.ഡി.ജോഷി, കെ.എസ്.വിവേക്, അനിൽ വി. കുമാർ, സൽജ, ദിനേശ് കുമാർ, ബാലകൃഷ്ണ ഷേണായ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.