തുറവൂർ : അരൂർ‌ - ഒറ്റപ്പുന്ന ദേശീയപാതയിൽ റോഡിന്റെ ഇരുവശത്തുമുള്ള കൈയേറ്റങ്ങളും വഴിയോര കച്ചവടങ്ങളും നാളെ മുതൽ ഒഴിപ്പിച്ചു തുടങ്ങും. അരൂർ പള്ളി ജംഗ്ഷൻ മുതൽ ചേർത്തല ഒറ്റപ്പുന്ന ജംഗ്ഷൻ വരെ സ്ഥലം കയ്യേറി കച്ചവടം നടത്തുകയും നിർമ്മാണ സാമഗ്രികളും മറ്റും സൂക്ഷിക്കുകയും ചെയ്യുന്നവർ 30നകം ഒഴിഞ്ഞു പോകുകയോ എടുത്ത് മാറ്റുകയോ ചെയ്യണം.അല്ലെങ്കിൽ പൊലീസ് സഹായത്തോടു കൂടി അവ നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക അവരുടെ പക്കൽ നിന്നു ഈടാക്കുമെന്നും ദേശീയപാതവിഭാഗം പട്ടണക്കാട് ഡിവിഷൻ അസി.എൻജിനീയർ അറിയിച്ചു.