ചേർത്തല : ഉപജില്ലാ സ്‌കൂൾ കലോത്സം ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി.നാലുദിവസങ്ങളിലായി നടക്കുന്ന മേളയിൽ 84 സ്‌കൂളുകളിൽ നിന്നായി 3500 പ്രതിഭകൾ പങ്കെടുക്കും.
സാംസ്‌ക്കാരിക ഘോഷയാത്രക്ക് ശേഷം നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ
കലോത്സവം ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ.സുജയ മുഖ്യപ്രഭാഷണം നടത്തി.എ.ഇ.ഒ പി.കെ.ഷൈലജ,ഡി.ജ്യോതിസ്,ബാബു മുള്ളൻചിറ,വിനോദ് തൈക്കാട്ടുശ്ശേരി,എൻ.ആർ.ബാബുരാജ്,എൽ.അംബികാദേവി തുടങ്ങിയവർ പങ്കെടുത്തു.