porotta

അമ്പലപ്പുഴ: പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവതി ശ്വാസംമുട്ടി മരിച്ചു. നീർക്കുന്നം വാണിയംപറമ്പിൽ (കിഴക്കേ കണ്ടൻകുളങ്ങര) നൂറുദ്ദീന്റെ മകൾ ജസീനയാണ് (36) മരിച്ചത്. ഞായറാഴ്ച രാത്രിയിൽ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ട തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് ജസ്നയ്ക്ക് ശ്വാസം മുട്ടനുഭവപ്പെട്ടു. ഉടനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു ജസീന. കബറടക്കം ഇന്ന് ഉച്ചക്ക് 2 ന് ഇജാബ പള്ളിയിൽ . മാതാവ് :ലൈല സഹോദരങ്ങൾ ജാസ്മിൻ, ഫൈസൽ.