അമ്പലപ്പുഴ: നാലാം ക്ളാസ് വിദ്യാർത്ഥിക്ക് അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റു.പുന്നപ്ര തെക്കു പഞ്ചായത്ത് ഒന്നാം വാർഡിൽ തൈപ്പറമ്പ് വീട്ടിൽ രാജേഷിന്റെ മകനും പറവൂർ സെന്റ് ജോസഫ്സ് കളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായ ഗോഡ്‌വിനാണ് (10) കടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5 ഓടെ ആണ് സംഭവം.കൂട്ടുകാരുമൊത്ത് വീടിനു സമീപത്തെ പുരയിടത്തിൽ കളിച്ചു കൊണ്ട് നിൽക്കുന്നതിനിടെ അയൽവീട്ടിൽ വളർത്തുന്ന നായ ഗോഡ്‌വിന്റെ വലതു കവിളിൽ കടിക്കുകയായിരുന്നു.