a

മാവേലിക്കര: മാവേലിക്കര ഉപജില്ല ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാരത്നം വാരണാസി വിഷ്ണു നമ്പൂതിരി തിരി തെളിയിച്ചു. ചടങ്ങിൽ നഗരസഭ അധ്യക്ഷ ലീല അഭിലാഷ് അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ പി.കെ മഹേന്ദ്രൻ, വിജയമ്മ ഉണ്ണികൃഷ്ണൻ, എസ്.രാജേഷ്, കെ.ഗോപൻ, പ്രസന്ന ബാബു, എം.ഒ രമണിക്കുട്ടി, കെ.സുരേന്ദ്രൻ പിള്ള, സി.ജ്യോതികുമാർ, റോയി കുര്യൻ എന്നിവർ സംസാരിച്ചു.

മാവേലിക്കര ഗവ.ടി.ടി.ഐയാണ് കലോത്സവത്തിന്റെ പ്രധാനവേദി. ഒക്ടോബർ 31ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ സമ്മാനദാനം നിർവഹിക്കും.