a

മാവേലിക്കര: യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. ചെട്ടികുളങ്ങര പേള അഭിലാഷ് ഭവനം ഹരികുമാറിന്റെ മകൻ അഭിലാഷ് എച്ച്.കുമാർ (39) ആണ് മരിച്ചത്. പന്തൽ ജോലികൾ ചെയ്യുന്ന അഭിലാഷ് ഇന്നലെ രാവിലെ വീട്ടിൽ വെച്ചു മെഷീൻ പ്രവർത്തിപ്പിക്കുമ്പോൾ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. അഭിലാഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവ് സുശീലാമ്മയ്ക്കും വൈദ്യുതാഘാതമേറ്റു. നാട്ടുകാരെത്തി അഭിലാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരൻ: അനീഷ് എച്ച്.കുമാർ. സഞ്ചയനം 1ന് രാവിലെ 9ന്.